വയനാട്- പനമരം വെള്ളിയോട് പുഴയിൽ നാലു ദിവസമായി നടത്തിയ തെരച്ചിലിന് ഒടുവിൽ അഞ്ചു വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദക്ഷയെയുമായി അമ്മ ദർശന പുഴയിൽ ചാടിയത്. ദർശനയെ ഉടൻ പുഴയിൽനിന്ന് കരക്കെത്തിച്ചെങ്കിലും വിഷം കഴിച്ചതിനാൽ ജീവൻ രക്ഷിക്കാനായിരുന്നില്ല. അന്നു മുതൽ ദക്ഷയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു. പുഴയിൽ ചാടിയതിന് രണ്ടു കിലോമീറ്റർ അകലെനിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. വെണ്ണിയോട് ജെൻസ്ട്രീറ്റ് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യയാണ് ദർശന. ഇവരെ സമീപത്തുണ്ടായിരുന്ന നിഖിൽ എന്നയാൾ രക്ഷിച്ചു. തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷം കഴിച്ചിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. ഇവർ നാലു മാസം ഗർഭിണിയാണ്.
കല്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയായ ദക്ഷ. അമ്മ ദര്‍ശന(32) വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിനെയുമെടുത്ത് വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്നു പുഴയില്‍ ചാടിയത്.