Sorry, you need to enable JavaScript to visit this website.

അഹമ്മദിയാ ആരാധനാലയത്തിന്റെ മിനാരങ്ങൾ പോലീസ് തകർത്തു

ലാഹോർ- പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ  ഖാദിയാനികളുടെ മസ്ജിദിന്റെ മിനാരങ്ങൾ പോലീസ് തകർത്തു. തെഹ്‌രീകെ ലബ്ബൈക്ക് പാകിസ്ഥാൻ (ടിഎൽപി) പാർട്ടി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് പോലീസ് നടപടിയെന്ശന്നി  ഉദ്യോഗസ്ഥർ പറഞ്ഞു.ലാഹോറിൽ നിന്ന് 225 കിലോമീറ്റർ അകലെ പഞ്ചാബിലെ ജെഹ്‌ലം ജില്ലയിലെ കാലാ ഗുജ്‌റാനിലെ അഹമ്മദികളുടെ ആരാധനാലയത്തിന്റെ മിനാരങ്ങൾ പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം ആക്രമിക്കുമെന്നും ടിഎൽപി വെള്ളിയാഴ്ച പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇതിനു ശേഷം പോലീസ് പ്രദേശത്തെ അഹമ്മദി നേതാക്കളെ വിളിച്ചുവരുത്തി അവരുടെ ആരാധനാലയത്തിന്റെ മിനാരങ്ങൾ പൊളിക്കാൻ ആവശ്യപ്പെട്ടു. മിനാരങ്ങൾക്ക്  നിയമപ്രകാരം അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി  അവർ തന്നെ പൊളിച്ചു മാറ്റിയില്ലെങ്കിൽ പോലീസ് പൊളിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.വെള്ളിയാഴ്ച രാത്രി പോലീസ് സംഘം അഹമ്മദിയ ആരാധനാലയം റെയ്ഡ് നടത്തി മിനാരങ്ങൾ  തകർത്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ടിഎൽപി നേതാവ് അസിം അഷ്ഫാഖ് റിസ്‌വിയാണ് ജെഹ്‌ലമിൽ അഹ്മദി ആരാധനാലയങ്ങൾക്കെതിരെ പ്രചാരണം ആരംഭിച്ചതെന്ന് ജമാഅത്തെ അഹമ്മദിയ പാകിസ്ഥാൻ നേതാവ് അമീർ മഹമൂദ് പറഞ്ഞു.

മുഹറം 10-നകം പോലീസ് മിനാരങ്ങൾ തകർത്തില്ലെങ്കിൽ തങ്ങൾ തകർക്കുമെന്ന്   റിസ്‌വി വിവിധ പൊതുയോഗങ്ങളിൽ ഭീഷണിപ്പെടുത്തിയതായി മഹ്മൂദ് പറഞ്ഞു.അഹ്മദികളെ സംരക്ഷിക്കുന്നതിനുപകരം, വിദ്വേഷപ്രചാരകരെയും തീവ്രവാദികളെയും പ്രീതിപ്പെടുത്താനാണ് പോലീസ് അഹമ്മദികളുടെ ആരാധനാലയത്തിന്റെ മിനാരങ്ങൾ ഇല്ലാതാക്കിയതെന്നും ഇത്നി ർഭാഗ്യകരവും അഹമ്മദി സമൂഹത്തിന്റെ അവകാശങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്നും മഹ്മൂദ് പറഞ്ഞു. പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പോലീസ് സേന രൂപീകരിക്കാൻ 2014ൽ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് തസദ്ദുഖ് ഹുസൈൻ ജിലാനി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Latest News