കൊച്ചി- രാസലഹരിയുമായി യുവാവിനെ എളമക്കര കറുകപ്പളളി ഭാഗത്ത് നിന്ന് പിടികൂടി. പാലക്കാട് കോട്ടോപാടം കൂമഞ്ചേരി സൈഫുദ്ദീന്‍ ആണ് പിടിയിലായത്.
സൈഫുദ്ദീന്റെ കൈവശം വീര്യം കൂടിയ മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട 1.14 ഗ്രാം എം. ഡി. എം. എ ഉണ്ടായിരുന്നു. എളമക്കര, കറുകപ്പള്ളി ഭാഗത്തെ ലഹരിമരുന്ന് വില്‍പനയെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എം. ഡി. എം. എയുമായി ഇയാള്‍ പിടിയിലായത്.