Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയർ ഇന്ത്യയുടെ സീനിയർ ഉദ്യോഗസ്ഥനെ വിമാനത്തിൽ യാത്രക്കാരൻ തല്ലി 

ന്യൂദൽഹി- എയർ ഇന്ത്യ വിമാനത്തിൽ മര്യാദ ലംഘിച്ച യാത്രക്കാരൻ സീനീയർ മാനേജ്മെൻറ് ഉദ്യോഗസ്ഥനെ മർദിച്ചു. ജൂലൈ ഒമ്പതിന്  സിഡ്‌നിയിൽ നിന്ന് ന്യൂദൽഹിയിലേക്ക് മടങ്ങുകയായിരുന്ന വിമാനത്തിലാണ് സംഭവം.  ദൽഹി സ്വദേശിയായ ഒരു യാത്രക്കാരനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) ഇക്കാര്യം അറിയിച്ചതായി എയർ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

സിഡ്‌നി-ദൽഹി വിമാനത്തിലെ യാത്രക്കാരൻ വാക്കാലും രേഖാമൂലവുമുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് തീർത്തും അസ്വീകാര്യമായ രീതിയിൽ മര്യാദ കെട്ട് പെരുമാറി. ഒരു ജീവനക്കാരനേയും മറ്റ് യാത്രക്കാരേയും ബുദ്ധിമുട്ടിച്ചുവെന്ന്  എയർലൈൻ വക്താവ് പറഞ്ഞു.

വിമാനം സുരക്ഷിതമായി ദൽഹിയിൽ ഇറക്കിയ ശേഷം യാത്രക്കാരനെ സുരക്ഷാ ഏജൻസിക്ക് കൈമാറി, യാത്രക്കാരൻ പിന്നീട് രേഖാമൂലം ക്ഷമാപണം നടത്തിയെന്നും സംഭവത്തെക്കുറിച്ച് ഡിജിസിഎയെ യഥാവിധി അറിയിച്ചവെന്നും വക്താവ് വെളിപ്പെടുത്തി.  മോശം പെരുമാറ്റത്തിനെതിരെ എയർ ഇന്ത്യ ശക്തമായ നിലപാടെടുക്കുമെന്നും  നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.അതേസമയം, വിമാനത്തിൽ വെച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടതായി അറിയിച്ചിട്ടുണ്ടെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിട്ടില്ല.

ഓസ്‌ട്രേലിയയിലേക്ക് സ്ഥിരമായി വിമാനയാത്ര നടത്താറുള്ള വർമ എന്നയാൾ ന്യൂദൽഹിയിലേക്കുള്ള മടക്ക യാത്രയ്ക്കായി ബിസിനസ് ക്ലാസ് സീറ്റാണ് ബുക്ക് ചെയ്തിരുന്നത്. സാങ്കേതിക കാരണത്താൽ ഇദ്ദേഹത്തെ ഇക്കണോമി ക്ലാസിലേക്ക് മാറ്റിയാതാണ് പ്രശ്നമായത്. 

ഇത് അഗീകരിച്ചുകൊണ്ട് 30 സി സീറ്റ് സ്വകീരിച്ച യാത്രാക്കരൻ പിന്നീട് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് മാറിയെന്നും തുടർന്ന് അതിലൂടെ നടന്ന മറ്റൊരു യാത്രാക്കാരനെ വഴക്കു പറഞ്ഞതിനെ തുടർന്ന് അയാളിൽ നിന്ന് വർമക്ക് തല്ല് കിട്ടി. ബഹളം നിയന്ത്രിക്കാന് ഇക്കണോമി ക്ലാസിലുണ്ടായിരുന്ന അഞ്ച് വനിതാ ജീവനക്കാർക്ക് സാധിക്കാത്തതിനെ തുടർന്ന് ബിസിനസ് ക്ലാസിലുണ്ടായിരുന്ന പൂരുഷ് കാബിൻ സൂപ്പർവൈസറെ സഹായത്തിനു വിളിക്കുകയായിരുന്നു. ഇദ്ദേഹത്തെയാണ് യാത്രക്കാരൻ മർദിച്ചത്. 

വർമ്മയുടെ അഭ്യർത്ഥന പ്രകാരം നിയന്ത്രണ ഉപകരണങ്ങൾ ജീവനക്കാർ ഉപയോഗിച്ചില്ലെന്ന് പറയുന്നു. ഓസ്‌ട്രേലിയൻ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഇത് ലഭ്യമാണ്. വർമയുടെ അഭ്യർഥന പ്രകാരമാണ് പോലീസിൽ പരാതിയൊന്നും നൽകാതിരുന്നതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു.  

Latest News