Sorry, you need to enable JavaScript to visit this website.

പ്രളയത്തിൽ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയ കാലികളിൽ ഒരു കോടിയുടെ കാളയും

നോയിഡ- കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ  നോയിഡയിൽ നിന്ന് മൂന്ന് കന്നുകാലികളെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രക്ഷപ്പെടുത്തി. ഒരു കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ 'പ്രീതം'  കാളയാണ് രക്ഷപ്പെടുത്തിയ കാലികളിലൊന്ന്.

ഈ കാളയെ രക്ഷിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും  എൻഡിആർഎഫ് ട്വിറ്ററിൽ പങ്കുവലെച്ചു. ദുരന്ത നിവാരണ സേനയുട എട്ടാം ബറ്റാലിയനാണ് രക്ഷാപ്രവർത്തനം നടത്തി ഫോട്ടോകളും വീഡിയോകളും പങ്കുവച്ചത്.  നോയിഡയിൽ നിന്ന് ഒരു കോടി വിലയുള്ള ഇന്ത്യയുടെ ഒന്നാം നമ്പർ പ്രീതം കാള  ഉൾപ്പെടെ മൂന്ന് കന്നുകാലികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ട്വീറ്റിൽ പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽജീവനുകൾ രക്ഷിക്കാൻ ദുരന്ത നിവാരണ ടീമുകൾ കഠിനമായാണ്  പരിശ്രമിക്കുന്നതെന്നും ട്വീറ്റിൽ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് മേധാവികളും  നോയിഡയിലും ഗ്രേറ്റർ നോയിഡയിലും യമുന നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ പരിശോധന നടത്തിയാണ് ഒറ്റപ്പെട്ടുപോയ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം നടത്തിയത്. കന്നുകാലികൾ, നായ്ക്കൾ, മുയലുകൾ, താറാവുകൾ, കോഴികൾ, ഗിനിപ്പന്നികൾ എന്നിവയുൾപ്പെടെ 5,974 മൃഗങ്ങളെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Latest News