തൃക്കാക്കര - തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെതിരായി എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മുസ്‌ലീം ലീഗ് അംഗങ്ങളുടെ പിന്തുണയോടെ പാസായി. വൈസ് ചെയര്‍മാന്‍ മുസ്‌ലീം ലീഗിനെ എ എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. അവിശ്വാസ പ്രമേയത്തിന് മൂന്ന് ലീഗ് അംഗങ്ങള്‍ പിന്തുണ നല്‍കി. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം മുസ്‌ലീം ലീഗ് അംഗമായ ഇബ്രാഹിം കുട്ടി നിശ്ചയിച്ച കാലാവധി കഴിഞ്ഞ ശേഷം രാജിവെച്ച് മറ്റൊരു അംഗത്തിന് മാറി കൊടുക്കണം. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. നഗരസഭയിലെ നാല് വിമത കൗണ്‍സിലര്‍മാരും ഇടതുപക്ഷ അംഗങ്ങളും ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പിന്നീട് വിതന്മാര്‍ യു ഡി എഫ് പാളയത്തില്‍ തിരിച്ചെത്തിയിരുന്നു.നഗരസഭയില്‍ എല്‍ ഡി എഫ് 17 യു ഡി എഫ് 21 സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില.