ന്യൂദൽഹി- പച്ചക്കറികളുടെ വില കുതിച്ചുയരുന്നതിൽ മുസ്ലീം കച്ചവടക്കാരെ കുറ്റപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ പരിഹസിച്ച് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി. ഒരുപക്ഷേ അവർ അവരുടെ വ്യക്തിപരമായ പരാജയങ്ങളിൽ പോലും മുസ്ലിം കച്ചവടക്കാരെ കുറ്റപ്പെടുത്തുകയാണെന്ന് ഉവൈസി പറഞ്ഞു.
മുസ്ലീം പച്ചക്കറി വിൽപ്പനക്കാർ പച്ചക്കറി വില കുത്തനെ ഉയർത്തുകയാണെന്നും അസം സ്വദേശികളായ കച്ചവടക്കാർ പച്ചക്കറികൾ വിൽക്കുകയാണെങ്കിൽ, അവർ ഒരിക്കലും 'അവരുടെ ആസാമികളോട്' കൂടുതൽ നിരക്ക് ഈടാക്കില്ലെന്നും അവകാശപ്പെട്ട് ശർമ്മ വെള്ളിയാഴ്ച വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പച്ചക്കറിയുടെ വില ഇത്രയധികം വർദ്ധിപ്പിച്ച ആളുകൾ ആരാണ്? അവർ മിയ വ്യാപാരികളാണ്, അവർ കൂടുതൽ വിലയ്ക്ക് പച്ചക്കറി വിൽക്കുന്നു- ശർമ്മ പറഞ്ഞു. (അസമിൽ താമസിക്കുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെയാണ് മിയ എന്ന വാക്ക് സൂചിപ്പിക്കുന്നത്). ഇവരെ നേരത്തെ വർഗീയ വാദികൾ എന്നും മുഖ്യമന്ത്രി ആക്ഷേപിച്ചിരുന്നു.
ഗ്രാമങ്ങളിൽ പച്ചക്കറികൾക്ക് വില കുറവായിരിക്കുമ്പോൾ, ഗുവാഹത്തിയിലെ ആസാമിക്കാരിൽ നിന്ന് മിയ വ്യാപാരികൾ പച്ചക്കറികൾക്ക് ഉയർന്ന വില ഈടാക്കുന്നു. ആസാമീസ് വ്യാപാരികൾ ഇന്ന് പച്ചക്കറികൾ വിൽക്കുന്നുണ്ടെങ്കിൽ, അവർ ഒരിക്കലും അവരുടെ ദേശക്കാരായ ആസാമികളിൽനിന്ന് കൂടുതൽ നിരക്ക് ഈടാക്കില്ലായിരുന്നുവെന്നുമാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.देश में एक ऐसी मंडिली है जिसके घर अगर भैंस दूध ना दे या मुर्ग़ी अण्डा ना दे तो उसका इल्ज़ाम भी मियाँ जी पर ही लगा देंगे। शायद अपने “निजी” नाकामियों का ठीकरा भी मियाँ भाई के सर ही फोड़ते होंगे।आज कल मोदी जी की विदेशी मुसलमानों से गहरी यारी चल रही है, उन्हीं से कुछ टमाटर, पालक, आलू… https://t.co/1MtjCnrmDT
— Asaduddin Owaisi (@asadowaisi) July 14, 2023
'എരുമ പാല് തരാത്തപ്പോഴും കോഴി വീട്ടിൽ മുട്ടയിടാത്തപ്പോഴും മിയ ജിയെ കുറ്റപ്പെടുത്തുന്ന ഒരു മണ്ഡലി (സംഘം) നാട്ടിൽ ഉണ്ട്. ഒരുപക്ഷേ അവർ തങ്ങളുടെ 'വ്യക്തിപരമായ' പരാജയങ്ങളിൽ പോലും മിയ ഭായിയെയും കുറ്റപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയും വിദേശ മുസ്ലീങ്ങളും തമ്മിൽ അഗാധമായ സൗഹൃദം നിലനിൽക്കുന്നുണ്ട്. തക്കാളി, ചീര, ഉരുളക്കിഴങ്ങ് മുതലായവ അവരോട് ചോദിച്ചു വാങ്ങൂവെന്നും ഉവൈസി പറഞ്ഞു.