ഗുവാഹത്തി(അസം) - രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം ബംഗാളി കുടിയേറ്റക്കാരായ മുസ്‌ലീംകളാണെന്ന വംശീയ അധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ. വിലവര്‍ധന പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് ജനരോഷം തണുപ്പിക്കനായി ബംഗാളില്‍ നിന്ന് കുടിയേറിയ മിയ മുസ്‌ലീംകള്‍ക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. അസമുകാരില്‍നിന്ന് മിയ മുസ്ലീങ്ങള്‍ വന്‍ വിലയാണ് പച്ചക്കറിക്ക് ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാര്‍ക്കറ്റുകളുടെ നിയന്ത്രണം മിയകള്‍ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വില്‍ക്കുന്നതെങ്കില്‍ നാട്ടുകാരില്‍നിന്ന് വില കൂട്ടി വാങ്ങില്ലന്ന വാദവും ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു.