Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 റെഡ്‌സീ എയർപോർട്ട് ഉടൻ തുറക്കും, റിസോര്‍ട്ടുകളും സജ്ജം

ജിദ്ദ - റെഡ്‌സീ പദ്ധതി പ്രദേശത്തെ വിമാനത്താവളവും മൂന്നു റിസോർട്ടുകളും ഈ വർഷം തുറക്കുമെന്ന് നിയോം കമ്പനി സി.ഇ.ഒയും റെഡ്‌സീ ഇന്റർനാഷണൽ കമ്പനി ഡയറക്ടർ ബോർഡ് അംഗവുമായ എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. നിർമാണ ജോലികളുടെ പുരോഗതി നേരിട്ട് വിലയിരുത്താൻ റെഡ്‌സീ പദ്ധതി പ്രദേശം എൻജിനീയർ നദ്മി അൽനസ്ർ സന്ദർശിച്ചു. റെഡ്‌സീ ഇന്റർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനൊ, കമ്പനി ചീഫ് അഡ്മിനിസ്‌ട്രേറ്റർ എൻജിനീയർ അഹ്‌മദ് ഗാസി ദർവീശ് എന്നിവരുമായി നദ്മി അൽനസ്ർ കൂടിക്കാഴ്ച നടത്തി. ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട്, സുസ്ഥിര ടൂറിസത്തിൻ മുൻനിര മാതൃക നിർമിക്കാനുള്ള കമ്പനിയുടെ നൂതന പദ്ധതികൾ എൻജിനീയർ നദ്മി അൽനസ്ർ വിലയിരുത്തി. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് റെഡ്‌സീ ഇന്റർനാഷണൽ കമ്പനി നടത്തുന്ന തീവ്രശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. സൗദിയിൽ വളർന്നുവരുന്ന ടൂറിസം മേഖലക്ക് റെഡ്‌സീ പദ്ധതി വലിയ പിന്തുണ നൽകും. 
പദ്ധതി പ്രദേശത്ത് നിർമാണ ജോലികൾ ഏറെ പുരോഗമിച്ചതായി എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. റെഡ്‌സീ ഇന്റർനാഷണൽ കമ്പനി വികസിപ്പിക്കുന്ന പ്രദേശങ്ങളുടെ സൗന്ദര്യവും ലാൻഡ്‌സ്‌കേപ്പുകളും വാസ്തുവിദ്യാ രൂപകൽപനകളും തമ്മിലുള്ള പൊരുത്തം നിർമാണ ജോലികൾ എടുത്തുകാണിക്കുന്നു. ഈ സർഗാത്മകത ആഗോള ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കും. പദ്ധതി പ്രദേശത്ത് ജോലി ചെയ്യുന്ന സൗദി യുവതീയുവാക്കളുടെ ആവേശം ശ്ലാഘനീയമാണ്.
സ്വദേശികളുടെ തീവ്രശ്രമങ്ങൾ പദ്ധതി വിജയിപ്പിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. സൗദിയിൽ ടൂറിസം മേഖലയുടെ പുരോഗതിക്കായി അവർ അർപ്പണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നതായും എൻജിനീയർ നദ്മി അൽനസ്ർ പറഞ്ഞു. 2030 ൽ നിർമാണം പൂർത്തിയാകുന്നതോടെ റെഡ്‌സീ പദ്ധതി പ്രദേശത്ത് 50 ഹോട്ടലുകളും 8,000 ലേറെ ഹോട്ടൽ മുറികളുമുണ്ടാകും. കൂടാതെ നിരവധി വില്ലകളും റെസിഡൻഷ്യൽ കെട്ടിടങ്ങളും പദ്ധതി പ്രദേശത്തുണ്ടാകും. പദ്ധതി പ്രദേശത്ത് ആദ്യ സന്ദർശകരെ ഈ വർഷം സ്വീകരിക്കാനാണ് റെഡ്‌സീ ഇന്റർനാഷണൽ കമ്പനി തയാറെടുക്കുന്നത്.

Latest News