കാമിലി, ഇറ്റലി-പീഡനത്തിന് 10 സെക്കന്റ് ദൈര്‍ഘ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയില്‍ 17കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതി കോടതി തള്ളി. കേസില്‍ 66 കാരനായ ജീവനക്കാരെ കോടതി വെറുതെ വിടുകയും ചെയ്തു. കേസില്‍ കോടതിയുടെ വിചിത്ര നിരീക്ഷണം സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.ഇറ്റലിയിലെ റോം ഹൈസ്കൂളിലെ വിദ്യാര്‍ഥിനിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സ്കൂളിലെ പടികള്‍ കയറുന്നതിനിടെ പിന്നില്‍ നിന്നും കയറിപിടിച്ച ജീവനക്കാരന് അടിവസ്ത്രത്തിലൂടെ കൈകടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പരാതി. വിദ്യാര്‍ഥിനി തിരിഞ്ഞ് പ്രതികരിക്കാന്‍ ആഞ്ഞപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടുവെന്നും പരാതിയില്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ തമാശയ്ക്ക് ചെയ്തു എന്നായിരുന്നു ഇയാളുടെ വിശദീകരണം. വിദ്യാര്‍ഥിനിയെ ലൈം?ഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ പ്രവൃത്തിക്ക് 10 സെക്കന്റ് ദൈര്‍ഘ്യമില്ലാത്തതിനാല്‍ പീഡനമായി കാണാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കോടതി വിധി വൈറലായതോടെ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തെത്തി. അനുവാദമില്ലാതെ ആര്‍ക്കും ആരേയും സ്പര്ശിക്കാനുള്ല അവകാശമില്ല. അഞ്ച് സെക്കന്റ് പോലും ഇല്ലെങ്കിലും അനുവാദമില്ലാതെ തൊടരുതെന്നാണ് ചലചിത്രതാരമായ പൌലോ കാമിലി കോടതി വിധിയെ വിമര്‍ശിച്ചു. സ്കൂള്‍ മാനേജ്മെന്റും നീതി ന്യായ സംവിധാനവും തന്നെ വഞ്ചിച്ചുവെന്ന് വിദ്യര്‍ഥിനിയും പ്രതികരിച്ചു. സമയ പരിധി നിരീക്ഷണം ഏതായാലും വ്യാപക പ്രതിഷേധത്തിനിടയാക്കി.