ലഖ്നൗ- ആദിവാസ് ദലിത് യുവാവിന്റെ വായിൽ മൂത്രമൊഴിച്ച സംഭവത്തിന്റെ ആവർത്തനം ഉത്തർപ്രദേശിലും. മധ്യപദേശിലെ വിവാദ സംഭവത്തിനു പിന്നാലെ യു.പിയിലെ സോൻഭദ്രയിലാണ് ഒരു ആദിവാസി യുവാവിന്റെ വായിൽ മൂത്രമൊഴിക്കുന്ന മറ്റൊരു വേദനാജനകമായ അക്രമ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യപാകമായി പ്രചരിക്കുന്നത്. കുസ്പർവ മേഖലയിലെ ഘടിഹത തോല ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ അസ്വസ്ഥജനകമായ വീഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചത്.
അന്വേഷണം ആരംഭിച്ച ഉത്തർപ്രദേശ് പോലീസ് ഇരയുടെ സുഹൃത്ത് എന്ന് പറയപ്പെടുന്ന പ്രതിയേയും മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമൂഹത്തിൽ ദുർബലർക്ക് നേരെ തുടരുന്ന ക്രൂരതയുടെ രണ്ടാമത്തെ കേസാണിത്. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമം വർധിക്കുകയാണെന്ന ആശങ്കകൾക്കും കാരണമായി. സോൻഭദ്രയിൽ ഒരു ദലിത് യുവാവിനെ മർദിച്ച് കാൽ നക്കിച്ച സംഭവം ഈ മാസാദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇലക്ട്രിസിറ്റി വകുപ്പ് ജീവനക്കാരനാണ് ഈ സംഭവത്തിൽ പ്രതി. ലൈൻമാനായ തേജ് ബാലി സിംഗിനെ പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
यूपी के सोनभद्र में दबंग व्यक्ति ने दलित युवक के मुंह में किया पेशाब. सोशल मीडिया पर वायरल हो रहा वीडियो. पुलिस ने दो आरोपियों को किया गिरफ्तार. ओबरा विधानसभा के घटिहटा गांव के टोला कुसपरवा का मामला.#Sonbhadra #UPNews #ViralVideo #UPPolice #Obra #UttarPradesh #BharatExpress… pic.twitter.com/EBebGVUx9l
— Bharat Express (@BhaaratExpress) July 13, 2023