തിരുവനന്തപുരം - സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ അതേ രീതിയില്‍ തന്നെ വേണമെന്ന് സര്‍ക്കാറിന് പിടിവാശിയില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്റെ വികസനത്തിനായി ബി ജെ പിയെയും ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം സി പി എം - ബി ജെ പി ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് വികസനത്തില്‍ രാഷ്ട്രീയമില്ലെന്നായിരുന്നു ബാലന്റെ മറുപടി. ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെന്നും അദ്ദഹം പറഞ്ഞു.