കണ്ണൂര്‍ - ബാറില്‍ മദ്യപിച്ചുണ്ടായ വാക്ക്തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ബാറില്‍ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ചിറക്കല്‍ കീരിയാട് സ്വദേശി റിയാസ് ആണ് കുത്തേറ്റ് മരിച്ചത്. റിയാസിനെ കുത്തിയ നിസാം എന്നയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.