Sorry, you need to enable JavaScript to visit this website.

നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി

കോഴിക്കോട് - നാദാപുരത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. ചൊക്ലി സ്വദേശികളായ സനൂപ് (32) , ശരത് (33) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഭരത് കൃഷ്ണയെ ഇവര്‍ മര്‍ദിച്ചത്. ചെവി അടഞ്ഞെന്ന് പറഞ്ഞാണ് ഇവര്‍ ഡോക്ടറുടെ അടുത്തെത്തിയത്. വയനാട്ടില്‍ നിന്ന് വരുന്നതാണെന്നും കുറ്റ്യാടി ആശുപത്രിയില്‍ കാണിച്ചെന്നും മരുന്ന് ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ മരുന്നെഴുതുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് നെബുലൈസേഷന്‍ നല്‍കുകയും ചെയ്തു. ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്നയാള്‍ക്കും ചെവി അടഞ്ഞിട്ടുണ്ട് ഇയാള്‍ക്കും മരുന്ന് നല്‍കണമെന്ന് നേഴ്‌സ്മാരോട് ആവശ്യപ്പെടുകയും ചെയ്തു. ഒ പി ടിക്കറ്റെടുക്കാതെ മരുന്ന് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ നേഴ്‌സ്മാരോട് തട്ടിക്കയറുകയായിരുന്നു. ഇതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന് മറ്റ് രണ്ട് പേര്‍ കൂടെ വന്ന് ബഹളം തുടങ്ങിയതോടെ ഡോക്ടറും എത്തി. ഒ പി ടിക്കറ്റും പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്ന് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഡോ.ഭരത് കൃഷ്ണ പറഞ്ഞു.

 

Latest News