Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിക്കായി ദല്‍ഹിയില്‍  ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്.
അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം 2015-ലും ഷീലാ ദീക്ഷിത് നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള വീട്ടിലാണ് താമസിച്ചത്. ഇവിടെ താമസിച്ചിരുന്ന മകന്‍ സന്ദീപ് ദീക്ഷിത് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് രാഹുലിന് വസതിയൊരുങ്ങുന്നത്.വാടകയ്ക്ക് താമസിക്കാന്‍ രാഹുല്‍ ഗാന്ധി ഉടന്‍തന്നെ ഇവിടേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും ഇവിടേക്ക് രാഹുല്‍ ഗാന്ധി എത്തുക.

Latest News