ബെല്‍ഗാം-കര്‍ണാടകയില്‍ 1900 രൂപയ്ക്ക് തക്കാളി വിറ്റ സഹോദരങ്ങള്‍ക്ക് കിട്ടിയത് 38 ലക്ഷം രൂപ. കര്‍ണാടകയിലെ കോല സ്വദേശികളായ പ്രഭാകര്‍ ഗുപ്തയുടെ കുടുംബമാണ് 40 ഏക്കറോളം വരുന്ന തങ്ങളുടെ ഫാമില്‍ വിളയിച്ച തക്കാളി 38 ലക്ഷം രൂപയ്ക്ക് വിറ്റത്. തക്കാളിയുടെ വില കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്തായിരുന്നു വില്‍പന.
15കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 800 രൂപയാണ് ഇവര്‍ നിശ്ചയിച്ചതെങ്കിലും മാര്‍ക്കറ്റ് വില കാരണം ഒരു പെട്ടിക്ക് 1900 രൂപ വച്ചാണ് ഇവര്‍ക്ക് കിട്ടിയത്. കിലോയ്ക്ക് 126 രൂപയായിരുന്നു തക്കാളിക്ക് ആ സമയം.40 വര്‍ഷത്തോളമായി തക്കാളി കൃഷിയാണ് ഗുപ്തയുടെയും സഹോദരങ്ങളുടെയും പ്രധാന വരുമാന മാര്‍ഗം. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇത്രയും ലാഭം ബിസിനസിലുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.തീവില കാരണം തക്കാളിയെ മക്ഡൊണാള്‍ഡ്സ് മെനുവില്‍ നിന്ന് ഒഴിവാക്കുക പോലും ചെയ്തു. തക്കാളിയില്ലാതെ എങ്ങനെ കറി വയ്ക്കാം എന്ന ഐഡിയകളുമായി വിമര്‍ശനാത്മകമായ യൂട്യൂബ് വിഡിയോകളും സജീവമാണ്.