ജിസാൻ- മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പുള്ളിപ്പറമ്പ് സ്വദേശി കൈപ്പേങ്ങൽ അബൂബക്കർ സിദ്ദീഖ് ( 54) അൽ റൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിസാനിലെ അൽ റൈത്തിൽ മെക്കാനിക്ക് വർക്ക്‌ഷോപ്പിൽ ജീവനക്കാരനായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. അൽ റൈത്തിൽ എത്തിയിട്ട് പത്ത് വർഷമായി. പിതാവ്: കക്കേങ്ങൽ ബീരാൻ കുട്ടി.
മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമ ഷഹല, ഫാത്തിമ ശിഫാന, മുഹമ്മദ് ഷാമിൽ.
സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, സുഹറ, റംല. അൽറൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം അൽ റൈത്തിൽ തന്നെ മറവ് ചെയ്യും.
അനന്തര നടപടികൾക്കായി സാമൂഹ്യ പ്രവർത്തകൻ ശമീർ അമ്പലപ്പാറ, അൽ റൈത്ത് കെ.എം.സി.സി സെക്രട്ടറി നൗഷാദ് മമ്പാട്, ട്രഷറർ സഫീർ ആനക്കോട്ട് പുറം, ഷഫീഖ് കാളികാവ് എന്നിവർ രംഗത്തുണ്ട്. കോൺസുലേറ്റ് തുടങ്ങിയ കാര്യങ്ങൾക്ക് ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസു പൂക്കോട്ടൂർ ജിദ്ദയിലുണ്ട്.