പയ്യന്നൂർ - ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി ഡോ.പ്രദീപ് കുമാർ(45) ആണ് മരിച്ചത്. പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നും (ബുധൻ) അദ്ദേഹം ആശുപത്രിയിലും ക്ലിനിക്കിലും രോഗികളെ പരിശോധിച്ചിരുന്നു. രണ്ടു മാസമായി നടുവേദന അനുഭവപ്പെട്ട് ചികിത്സ നടത്തി വരികയായിരുന്നുവെന്ന് പറയുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഇ എൻ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ.അമ്പിളിയാണ് ഭാര്യ.