ന്യൂദല്‍ഹി- ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രിം കോടതി. 2017ലെ ജില്ലാ ജഡ്ജി നിയമനമാണ് വിമര്‍ശനം വിളിച്ചു വരുത്തിയത്.
ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമനം റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു.
നിയമനം ലഭിക്കാത്തവര്‍ക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് ഹൈക്കോടതി നടപടിക്കെതിരേ സുപ്രിം കോടതിയെ സമീപിച്ചത്.