റിയാദ്- വരും മണിക്കൂറുകളില്‍ ഷര്‍ഖിയ, മക്ക അല്‍ മുഖറമ, മദീന, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ കാലാവനസ്ഥ മുന്നറിയിപ്പ് നല്‍കി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി.
കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന പൊടിക്കും സാധ്യതയുണ്ട്. അല്‍-അഹ്സ, അല്‍-അദീദ്, അബ്‌ഖൈഖ്, ജുബൈല്‍, അല്‍-ഖോബാര്‍, ദമാം, ഖത്തീഫ്, റാസ് തനൂറ, അല്‍-ഖഫ്ജി, അല്‍-നൈരിയ, അല്‍-ഒലയ വില്ലേജ് എന്നിവിടങ്ങളിലാണിത്. ബുധനാഴ്ച രാത്രി 9 വരെ തുടരും. ഈ പ്രദേശം ഉഷ്ണ തരംഗത്തിനും താപനില 48 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്നതിനും സാക്ഷ്യം വഹിക്കും.
ജിസാന്‍ പ്രദേശവും കാറ്റിനും പൊടിക്കും സാക്ഷ്യം വഹിക്കും. ജിസാന്‍, ഫറസന്‍, അബു ആരിഷ്, അഹദ് അല്‍-മഷിഹ, അല്‍-ത്വാല്‍, സബ്യ, ദാമദ്, അല്‍-ദര്‍ബ്, ബിഷ് എന്നിവിടങ്ങളില്‍ രാത്രി ഒമ്പതുവരെ മോശമായ കാലാവസ്ഥ തുടരും.