ഹൈദരാബാദ്- 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നോക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തെലങ്കാന സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു യോഗം. തെരഞ്ഞെടുപ്പ് നേരത്തെ ആക്കില്ലെന്നും ഷാ പറഞ്ഞു. ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാനുള്ള പദ്ധതികള്‍ തയാറാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.