Sorry, you need to enable JavaScript to visit this website.

മുൻകൂർ പണം നൽകാത്തതിനെ തുടർന്ന് ആംബുലൻസ് എടുത്തില്ല, വയോധിക മരിച്ചു

പറവൂർ- ആംബുലൻസ് നിരക്കിന് വേണ്ടിയുള്ള തർക്കം മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയ വയോധിക മരിച്ചു. താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഡ്രൈവറുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയത് എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ(72)യാണ് മരിച്ചത്. പരാതിയെ തുടർന്ന് ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. 
കടുത്ത പനിമൂലം ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കൂടിയതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശംനൽകി. അസ്മയെ ആംബുലൻസിൽ കയറ്റിയെങ്കിലും വാഹന വാടകയായി 900 രൂപ നൽകിയാൽ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവർ വാശിപ്പിടിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷം പണം നൽകാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഈ സമയത്ത് ബന്ധുക്കളുടെ കയ്യിൽ പണവും ഉണ്ടായിരുന്നില്ല. അരമണിക്കൂറിന് ശേഷം നീണ്ടൂരിലുള്ള വീട്ടിൽ ചെന്ന് പണം എടുത്ത് നൽകിയ ശേഷമാണ് ഡ്രൈവർ ആംബുലൻസ് എടുത്തത്. ആശുപത്രിയിൽ എത്തിയ ഉടൻ അസ്മ മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
 

Latest News