Sorry, you need to enable JavaScript to visit this website.

ഇ. ഡി. ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്ര നടപടി സുപ്രിം കോടതി റദ്ദാക്കി

ന്യൂദല്‍ഹി- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രിം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഇ. ഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.

നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞു.

രണ്ടു വര്‍ഷത്തെ കാലാവധിയില്‍ 2018 നവംബറിലാണ് മിശ്രയെ ഇ. ഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. 2021 സെപ്തംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.  എന്നാല്‍, നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് അഞ്ച് വര്‍ഷം വരെ കാലാവധി നീട്ടാം.

ഈ നിയമഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ. വി. വിശ്വനാഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിജിലന്‍സ് കമ്മിഷന്‍ നിയമത്തിലും ദല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലും വരുത്തിയ ഭേദഗതികള്‍ സുപ്രിം കോടതി അംഗീകരിച്ചു.

Latest News