ഭോപ്പാല്‍- കുനോ ദേശീയോദ്യാനത്തിലെത്തിച്ച ആഫ്രിക്കന്‍ ചീറ്റകളില്‍ ഒന്നുകൂടി ചത്തു. തേജസ് എന്നു പേരിട്ട ആണ്‍ ചീറ്റയാണ് ചത്തതെന്ന് കുനോ ദേശീയോദ്യാനത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ തേജസ്സിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയോടെ ചീറ്റ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
മറ്റു ചീറ്റകളുടെ ആക്രമണത്തിലാണ് പരിക്കേറ്റിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം കണ്ടെത്താനാകൂ എന്നാണ് അധികൃതര്‍ പറഞ്ഞത്.
ആഫ്രിക്കയില്‍ നിന്നെത്തിയ ചീറ്റകളും കുനോയില്‍ പിറന്ന കുഞ്ഞുങ്ങളും ഉള്‍പ്പെടെ ഏഴ് ചീറ്റകളാണ് അഞ്ച് മാസത്തിനിടെ ചത്തത്.