ന്യൂദൽഹി- നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിന്നിരുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്നും രാജ്യത്തെ മതവിഭാഗങ്ങൾക്കിടയിൽ ഇസ്ലാം സവിശേഷവും സുപ്രധാനവുമായ 'അഭിമാനത്തിന്റെ' സ്ഥാനം വഹിക്കുന്നുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസക്ക് ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ഏർപ്പെടുത്തിയ സ്വീകരണത്തിലാണ് അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിനെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള അഗാധ പണ്ഡിതനാണ് ഡോ. ഈസയെന്ന് അജിത് ഡോവൽ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 'മികച്ച' ബന്ധത്തെ പ്രശംസിച്ച ഡോവൽ, ഇരുരാജ്യങ്ങളും തമ്മിൽ പങ്കിട്ട സാംസ്‌കാരിക പൈതൃകവും പൊതു മൂല്യങ്ങളും വലിയതാണെന്നും വ്യക്തമാക്കി. നമ്മുടെ നേതാക്കൾ ഭാവിയെക്കുറിച്ച് ഒരു പൊതു കാഴ്ചപ്പാട് പങ്കിടുകയും പരസ്പരം അടുത്ത് ഇടപഴകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിലും ഇന്ത്യ അവിശ്വസനീയമായ വൈവിധ്യങ്ങളുടെ നാടാണ്.