ബാങ്കോക്കില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാഗ്യചിഹ്നം ഹനുമാന്‍


ബാങ്കോക്ക് - ബാങ്കോക്കില്‍ ആരംഭിക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാഗ്യചിഹ്നമായി ഹനുമാന്‍. ഹനുമാന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ ധൈര്യവും അര്‍പ്പണമനോഭാവവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഹനുമാനെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നമാക്കിയതെന്ന്  ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ വെബ്സൈറ്റില്‍ അറിയിച്ചു. തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഹനുമാനെപ്പോലെ ആത്മസമര്‍പ്പണവും ധൈര്യവും ശക്തിയുമെല്ലാം കായിക താരങ്ങളും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നും ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. ജൂലായ് 12 മുതല്‍ 16 വരെയാണ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

 

 

Latest News