ന്യൂദല്‍ഹി-സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബജറ്റ് എയര്‍ലൈനായ് സ്‌പൈസ് ജെറ്റില്‍ നിരീക്ഷണം കുടുപ്പിച്ച് ഡി.ജി.സി.എ. കഴിഞ്ഞ മാസങ്ങളിലായി സ്‌പൈസ് ജെറ്റ് പലവിധ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന നിരീക്ഷണ വിഭാഗമായ ഡിജിസിഎ അധിക നിരീക്ഷണത്തിന് വിധേയമാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വിമാന കമ്പനി നിഷേധിച്ചു.
സ്‌പൈസ് ജെറ്റ് പാട്ടത്തിനെടുത്ത വിമാനങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിവിധ വാടകക്കാര്‍ മുതിരുകയും ചില കേസുകള്‍ എയര്‍ലൈന്‍ തീര്‍പ്പാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്‌പൈസ്‌ജെറ്റിനെ മൂന്നാഴ്ചയിലേറെയായി വര്‍ധിപ്പിച്ച നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഇത് നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.
റെഗുലേറ്ററി ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, വര്‍ദ്ധിച്ച നിരീക്ഷണത്തില്‍ രാത്രി നിരീക്ഷണവും സ്‌പോട്ട് പരിശോധനകളും ഉള്‍പ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം, വിമാന സര്‍വീസുകളില്‍ പ്രതികൂലമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ലെന്നും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും ഉറപ്പാക്കുന്നതിനാലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.
സുരക്ഷാ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമാണ് സ്‌പൈസ് ജെറ്റിന്റെ പ്രതികരണമെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിസിഎയില്‍ നിന്ന് വിമാനക്കമ്പനിക്ക് ഇത്തരമൊരു ആശയവിനിമയം ലഭിച്ചിട്ടില്ലെന്ന് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.