ജിദ്ദ - സാമൂഹികപരിപാടിക്കിടെ അവതരിപ്പിച്ച കവിതയിലൂടെ ഗോത്രകലഹം ഇളക്കിവിട്ട കവിയെ ശിക്ഷിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പൊതുജനവികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ട്, ഗോത്രകലഹവും വംശീയ സംഘർഷവും ഇളക്കിവിടുന്ന കവിതകൾ വിലക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ ഒറ്റ ഗോത്രമാണ്. സൗദി പൗരന്മാർക്കിടയിൽ ഒരു വ്യത്യാസവുമില്ല. ഏതു മേഖലകളിലും പരിധികൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമങ്ങൾ രാജ്യത്തുണ്ടെന്നും സാമൂഹികമാധ്യമ ഉപയോക്താക്കൾ പറഞ്ഞു.