ബെയ്‌റൂത്ത്- പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബാങ്കില്‍ അതിക്രമിച്ച് കയറിയ നിക്ഷേപകന്‍ മാനേജറെ ബന്ദിയാക്കി പണം ഈടാക്കി. ലെബനീസ് നിക്ഷേപകനാണ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാങ്കില്‍ അതിക്രമിച്ച് കയറി കുടുങ്ങിയ സമ്പാദ്യം വീണ്ടെടുത്തതെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിക്ഷേപകന്‍ തന്റെ സമ്പാദ്യമായ 6,500 ഡോളര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് മിസ്ര്‍ ബ്രാഞ്ചിന്റെ മാനേജരെ ബന്ദിയാക്കുകയായിരുന്നുവെന്ന് ഡെപ്പോസിറ്റേഴ്‌സ് ഔട്ട്‌െ്രെക അസോസിയേഷന്‍ പറഞ്ഞു.
ഉമര്‍ അല്‍അവാര്‍ എന്ന നിക്ഷേപകന്‍ തന്റെ സമ്പാദ്യം വീണ്ടെടുത്ത ശേഷം സുരക്ഷാ സേനയ്ക്ക് കീഴടങ്ങുകയും ചെയ്തു.
മരവിപ്പിച്ച പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ലെബനീസ് ബാങ്കുകള്‍ ഒരാഴ്ച രാജ്യവ്യാപകമായി അടച്ചുപൂട്ടിയിട്ടിരുന്നു.
ലെബനനില്‍ വിദേശ കറന്‍സികളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് യുഎസ് ഡോളറിലെ സമ്പാദ്യം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. ലെബനന്‍ 2019 മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)