തിരുവനന്തപുരം - മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ നാലു പേരില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സുരേഷ് ഫെര്‍ണാണ്ടസിന്റെ (58) മൃതദേഹമാണ് ഏറ്റവും ഒടുവില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെത്തിയത്. ബിജു സ്റ്റീഫന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തിയിരുന്നു. കുഞ്ഞുമോന് എന്നയാളെ ഇന്നലെ അബോധാനസ്ഥയില് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇനി റോബിന് എഡ്വിനെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ പുലര്‍ച്ചെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളം ആഴക്കടലില്‍ മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായത്.