ഈ വീഡിയോ വിശ്വസിക്കരുത്; അസ്വസ്ഥരാകേണ്ട കാര്യമില്ല

ന്യൂദല്‍ഹി- മഴയത്ത് കുടയുമായി നടക്കുന്ന ഒരാള്‍ പെട്ടെന്ന് വെള്ളത്താല്‍ മൂടിയ  മാന്‍ഹോളില്‍ വീഴുന്നത് കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മഴയത്ത് നടക്കുമ്പോള്‍  ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
തുറന്നുകിടക്കുന്ന മാന്‍ഹോളില്‍ വീഴുക അസംഭവ്യമല്ലെങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് തയാറാക്കിയതാണെന്നും കുടയുമായി പോകുന്നയാള്‍ മാന്‍ഹോളില്‍ വീണിട്ടില്ലെന്നും വിവിധ വസ്തുതാ പരിശോധനാ സൈറ്റുകള്‍ വ്യക്തമാക്കി. എഡിറ്റ് ചെയ്തതിന് നിരവിധി തെളിവുകള്‍ വീഡിയോയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രചരിക്കുന്നത് സി.സി.ടി.വി ഫൂട്ടേജല്ല.

 

Latest News