റിയാദ്-സൗദി അറേബ്യ ആരംഭിക്കുന്ന പുതിയ വിമാനകമ്പനിയായ റിയാദ് എയറിന്റെ പേരില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടക്കുന്നതായി കമ്പനി അധികൃതര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളും ലിങ്കുകളും വഴി റിയാദ് എയറില്‍ ജോലി വാഗ്ദാനം നല്‍കി പണം ആവശ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ തൊഴിലവസരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. അപേക്ഷക്ക് ആരില്‍ നിന്നും മുന്‍കൂര്‍ പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്നില്ല.
2030ഓടെ ലോകത്തെ 100 ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് റിയാദ് എയര്‍ലൈന്‍സ് ലക്ഷ്യമിടുന്നത്. ബോയിംഗ് ഡ്രീംലൈനര്‍ 9787 ന്റെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന് കരുത്ത് പകരാന്‍ 90 ജിഎന്‍എക്‌സ് എഞ്ചിനുകള്‍ വാങ്ങാന്‍ റിയാദ് എയര്‍ലൈന്‍സ് നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു.