ന്യൂദല്‍ഹി - മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി (റാബിത്വ) ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ന്യൂദല്‍ഹിയിലെത്തി.
രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും എം.പിമാരുമായും ഉന്നതോദ്യോഗസ്ഥരുമായും ഇന്ത്യയിലെ മുസ്‌ലിം, അമുസ്‌ലിം മതനേതാക്കളുമായും കൂടിക്കാഴ്ചകള്‍ നടത്തുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യുന്ന ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ ഇന്ത്യയിലെ ഏറ്റവും വലിയ ജുമാമസ്ജിദുകളില്‍ ഒന്നില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് നേതൃത്വവും നല്‍കും.
പരസ്പര ധാരണയും സഹകരണവും വര്‍ധിപ്പിക്കാനും പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ വിശകലനം ചെയ്യാനും ഇന്ത്യന്‍ നേതാക്കളുമായും മറ്റും റാബിത്വ സെക്രട്ടറി ജനറല്‍ സൗഹൃദ സംഭാഷണങ്ങള്‍ നടത്തും.