ന്യൂഡല്‍ഹി- രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി വക്താവ് ഡെറെക് ഒബ്രിയാന്‍, ഡോള സെന്‍, സുഖെന്ദു ശേഖര്‍ റായ്, സമീറുല്‍ ഇസ്‌ലാം, പ്രകാശ് ചിക് ബറൈക്, സാകേത് ഗോഖലേ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
പശ്ചിമ ബംഗാള്‍, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഈ മാസം 24നാണ് തെരഞ്ഞെടുപ്പ്. ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍, ശുഖെന്ദു ശേഖര്‍ റായ് എന്നിവര്‍ നേരത്തെ രാജ്യസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും സമീറുല്‍ ഇസ്‌ലാമും പ്രകാശ് ചിക് ബറൈകും ആദ്യമായാണ് മത്സരിക്കുന്നത്.