ജിദ്ദ - വഴിപോക്കര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്ത് സൗദി ദമ്പതികള്‍. ജിദ്ദയില്‍ തങ്ങളുടെ വീടിനു മുന്നില്‍ സ്ഥാപിച്ച റെഫ്രിജറേറ്റ് വഴിയാണ് ദമ്പതികള്‍ വിദേശ തൊഴിലാളികള്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ട് ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുന്നത്. മോരും തൈരും മിനറല്‍ വാട്ടറും ഈത്തപ്പഴവും പഴങ്ങളും മറ്റുമാണ് ഇവര്‍ വിതരണം ചെയ്യുന്നത്. വീടിനു മുന്നില്‍ സ്ഥാപിച്ച റെഫ്രജറേറ്ററില് നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണപാനീയങ്ങള്‍ ആര്‍ക്കും എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഭക്ഷ്യവസ്തുക്കള്‍ തീരുന്ന മുറക്ക് തങ്ങള്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി പഴയപടി റെഫ്രിജറേറ്റര്‍ നിറക്കുകയാണ് ചെയ്യുന്നതെന്ന് ഇവരുടെ ബന്ധു പറഞ്ഞു.
— Baher Esmail (@EsmailBaher) July 10, 2023