തിരുവനന്തപുരം- വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിക്കു നേരെ അഞ്ചുതെങ്ങില്‍ തെരുവുനായയുടെ ആക്രമണം. റീജിന്- സരിത ദമ്പതികളുടെ മകള്‍ റേസ്ലിനാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ തെരുനായയില് നിന്ന് രക്ഷിച്ചത്. മുഖത്തും കയ്യിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.