ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍, ഒരാളെ തെരയുന്നു

ബംഗളൂരു-ചോക്കലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ഒമ്പതു വയസ്സുകാരിയ പ്രായപൂര്‍ത്തയാകാത്ത ആണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം.  14-12 വയസ് പ്രായമുള്ള നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. രക്ഷപ്പെട്ട അഞ്ചാമനായി പോലീസ് തെരച്ചില്‍ തുടങ്ങി. കല്‍ബുര്‍ഗി മഹിള പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
പെണ്‍കുട്ടി ആശുപത്രിയിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്‌കൂളില്‍ നിന്ന് വൈകീട്ട് എത്തിയ കുട്ടി വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് പ്രതികള്‍ അടുത്തുള്ള വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ബലാത്സംഗ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും കുട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.  കുട്ടി വീട്ടിലെത്തിയ ഉടന്‍ അമ്മയെ വിവരം അറിയിച്ചു.മാതാവ് ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷംം  പരാതി നല്‍കുകയായിരുന്നു.

 

Latest News