ജമ്മു - കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജമ്മു കാശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇതിനകം ഏഴ് പേര്‍ മരിച്ചു. ദല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. കുളുവില്‍ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു.