ചെന്നൈ- ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി കഴിഞ്ഞയാള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി രമേശാണ് പിടിയിലായത്.
2021 ഡിസംബറില്‍ ഭാര്യ വാണിയെ കൊലപ്പെടുത്തി മൃതദേഹം മേശയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ചാണ് രമേശ് കടന്നുകളഞ്ഞത്. പോലീസിനെ വെട്ടിച്ച് ദല്‍ഹിയിലേക്ക് മുങ്ങിയ പ്രതി സിദ്ധന്‍ ചമഞ്ഞ് ജീവിക്കുകയായിരുന്നു.
സിദ്ധന്‍ വേഷത്തില്‍ ദല്‍ഹിയിലടക്കം ആശ്രമങ്ങളില്‍ തങ്ങിയിരുന്ന പ്രതി, തിരിച്ച് തമിഴ്‌നാട്ടിലെത്തി തീര്‍ഥാടന കേന്ദ്രങ്ങളില്‍ സജീവമാകുകയായിരുന്നു.
കൊലയാളിയെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്.
കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിള്‍ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണായകമായത്. പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് തമിഴ്‌നാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)