അബഹ- സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. അബഹയില്‍നിന്ന് റിജാല്‍ അല്‍മയിലേയ്ക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസിലില്‍ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സുഹൃത്തുക്കളും റിജാല്‍ അല്‍മയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)