Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം, സി പി എം സെമിനാറില്‍ മുസ്‌ലീം ലീഗ് പങ്കെടുക്കില്ലെന്ന് സൂചന

മലപ്പുറം - കോണ്‍ഗ്രസില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന സെമിനാറില്‍ മുസ്‌ലീം ലീഗ് പങ്കെടുക്കാന്‍ സാധ്യതയില്ല. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ഇന്ന് രാവിലെ 9.30ന് പാണക്കാട്ട് അടിയന്തര നേതൃയോഗം ചേരുന്നുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് മുസ്‌ലീം ലീഗിനുള്ളില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സി പി എമ്മിന്റെ ട്രാപ്പാണെന്നും ഒരു കാരണവശാലും ഇതില്‍ വീഴരുതെന്നും ഇ ടി മുഹമ്മദ് മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പറയുമ്പോള്‍ ഒരു പൊതു വിഷയമെന്ന നിലയില്‍ ഏക സിവില്‍ കോഡിന് എതിരെയുള്ള നീക്കത്തില്‍ സി പിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും അവരുടെ ട്രാപ്പില്‍ വീഴാതിരുന്നാല്‍ മതിയെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും മറ്റും നിലപാട്. അതേ സമയം സി പി എം സെമിനാറില്‍ മുസ്‌ലീം ലീഗ് പങ്കെടുത്താല്‍ അത് യു ഡി എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അതുകൊണ്ട് അത്തരത്തിലുള്ള തീരുമാനത്തിലേക്ക് പോകരുതെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലീം ലീഗില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍്ഗ്രസ് ദേശീയ നേതാക്കള്‍ ഈ വിഷയത്തില്‍ മുസ്‌ലീം ലീഗ് നേതാക്കളെ ബന്ധപ്പെട്ടതായാണ് വിവരം. മുസ്‌ലീം ലീഗ് സെമിനാറില്‍ പങ്കെടുക്കുന്നത് മുന്നണി ബന്ധത്തില്‍ വലിയ തോതില്‍ ഉലച്ചിലുണ്ടാക്കുമെന്നും അഭിപ്രായമുണ്ട്. അതേസമയം സി പി എം സെമിനാറില്‍ പങ്കെടുക്കുമെന്ന സമസ്തയുടെ തീരുമാനം മുസ്‌ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

 

Latest News