ന്യൂയോര്‍ക്ക്- പൂര്‍വ വിദ്യാര്‍ഥി സംഘമങ്ങള്‍ക്ക് പോകുന്നവര്‍ കരുതിയിരിക്കുക, പഴയ കാമുകനോ കാമുകിക്കോ വീണ്ടും ഒരുമിക്കാമെന്ന് തോന്നിയാലോ, എത്ര കാലം കഴിഞ്ഞാലും അതിനൊക്കെ സാധ്യതയുണ്ടെന്നാണ് യു.എസിലെ ഈ അനുഭവം തെളിയിക്കുന്നത് കാലത്തിനും പ്രായത്തിനും ദേശത്തനും അതീതമായ വികാരമാണ് പ്രണയമെന്നാണ് പൊതുവില്‍ പറയാറ്. പ്രണയം ഏത് നിമിഷത്തില്‍ വേണമെങ്കിലും പൂവണിയാമെന്നും അതിന് കാലവും പ്രായവും ദേശവുമൊന്നും ഒരു തടസമല്ലെന്നും തെളിയിക്കുകയാണ് 78 കാരനായ ഈ കാമുകനും അദ്ദേഹത്തിന്റെ പ്രണയിനിയും. നീണ്ട 63 വര്‍ഷത്തെ കാത്തിരിപ്പ് ശേഷമാണ് 78 കാരനായ തോമസ് മക്മീകിന്‍, തന്റെ ഹൈസ്‌കൂള്‍ ക്രഷായ നാന്‍സി ഗാംബെല്ലിനോട് പ്രണയം തുറന്ന് പറയുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തത്. ഇരുവരും തമ്മില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കന്നുണ്ട്. ടാമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് തോമസ് മക്മീകിന്‍ അരനൂറ്റാണ്ടിന് മേലെ താന്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയം നാന്‍സി ഗാംബെല്ലിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രണയാഭ്യര്‍ത്ഥ നാന്‍സി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചുറ്റുമുണ്ടായിരുന്ന കാഴ്ചക്കാര്‍ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഹൃദയസ്പര്‍ശിയായി ഈ ഒത്തുചേരല്‍. എയര്‍പോര്‍ട്ടിലെ തിരക്കില്‍ അക്ഷമയോടെ തന്റെ പ്രണയിനിയെ കാത്തു നില്‍ക്കുന്ന തോമസ് മക്മീകിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. അല്‍പ്പ സമയം കഴിഞ്ഞതും വിമാനമിറങ്ങി വരുന്ന നാന്‍സിയെ അദ്ദേഹം സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇരുവരും പരസ്പരം ചുംബിച്ചതിന് ശേഷം ഒരുമിച്ച് നടക്കുന്നു. തുടര്‍ന്ന് നാന്‍സിയെ സ്വസ്ഥമായി ഒരിടത്ത് ഇരുത്തിയതിന് ശേഷം മുട്ടിന്മേല്‍ നിന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന തോമസ് മക്മീകിനെ ആണ് വീഡിയോയില്‍ കാണുക. അദ്ദേഹം തന്റെ പ്രണനിക്ക് മുമ്പില്‍ തന്റെ ഹൃദയം തുറന്നു കൊണ്ട് അവരോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നു. അതിന് അവര്‍ 'യെസ്' എന്ന് ഉത്തരം നല്‍കിയതും സന്തോഷത്താല്‍ മതിമറന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പരസ്പരം കെട്ടിപിടിക്കുന്നതുമാണ് വീഡിയോയില്‍. ഇരുവരുടെയും പ്രണയ സാഫല്യത്തിന് സന്തോഷത്തോടെ സാക്ഷികളാകുന്നത് മറ്റ് നിരവധി യാത്രക്കാരും. കാണാം. നിരവധി പേര്‍ ഇരുവരുടെയും പ്രണയത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലൊത്തുകൂടി. ചിലര്‍ ഇരുവരുടെയും വിവാഹത്തിന് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ വീഡിയോ തങ്ങളെ കരയിച്ചെന്ന് എഴുതി.