Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ സംഘര്‍ഷം; കുക്കി വിഭാഗം നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു

ന്യൂദല്‍ഹി - മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി മണിപ്പൂരിലെ കുക്കി വിഭാഗം നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു.  മണിപ്പൂര്‍ ട്രൈബല്‍ ഫോറം നേതാക്കളുമായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാര്‍ ദേക ആണ് ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിനീധീകരിച്ച് ചര്‍ച്ച നടത്തിയത്.  കുട്ടികള്‍ക്കെതിരായ എല്ലാ കേസുകളിലും കര്‍ശന നടപടിയെടുക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം  മണിപ്പൂരില്‍ ഇന്നലെ ഏറെ വൈകിയും സംഘര്‍ഷം തുടരുന്ന സ്ഥിതിയാണുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പൊലീസ് കമാന്‍ഡോയും വിദ്യാര്‍ത്ഥിയും അടക്കം നാലുപേര്‍ മരിച്ചു. ബിഷ്ണുപൂരില്‍ പലയിടത്തായാണ് സംഘര്‍ഷം ഉണ്ടായത്. മോറിയാങ് തുറേല്‍ മപനില്‍ അക്രമികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാരന്‍ മരിച്ചത്.

 

Latest News