Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് പ്രസീതക്കും നസ്രിയക്കും റഹ്മത്തിനും ഇനി സ്വന്തം ഓട്ടോ, നിങ്ങളും കയറണം

നസ്രിയക്കു കൈമാറിയ ഇലക്ട്രിക് ഓട്ടോയില്‍ ആദ്യ യാത്ര ചെയ്യുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം എന്നിവര്‍.

മലപ്പുറം-സെറിബ്രല്‍പാര്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസിബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ എന്നിവയുമായി പിറന്നുവീണ കുട്ടികളുടെ അമ്മമാര്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ 'സ്നേഹയാനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ മൂന്ന് ഇലക്ട്രിക് ഓട്ടോകള്‍ ഇനി മലപ്പുറം ജില്ലയില്‍ ഓടും. ജീവിതയാത്രയില്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി ജീവിതം ഒറ്റക്ക് പുലര്‍ത്തേണ്ട പ്രസീത, നസ്രിയ, റഹ്മത്ത് എന്നിവരാണ് ഈ സ്നേഹയാന ഓട്ടോകള്‍ ഇനി ഓടിക്കുക. ഓട്ടിസം, സെറിബ്രല്‍ പാര്‍സി, ബുദ്ധിപരമായ വെല്ലുവിളികള്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവ ബാധിച്ച കുഞ്ഞുങ്ങളും കൂടാതെ വിധവകളുമായ അമ്മമാര്‍ക്ക് ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ്  'സ്നേഹയാനം'.
പദ്ധതിയില്‍ ആദ്യമായാണ് മൂന്നു ഇലക്ട്രിക് ഓട്ടോകള്‍ ജില്ലയില്‍ ഒരുമിച്ച് കൈമാറുന്നത്. 3.7 ലക്ഷം രൂപ വീതം വിലയുള്ള മൂന്നു ഇലക്ട്രിക് ഓട്ടോകളാണ് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബിര്‍ ഇബ്രാഹിം എന്നിവര്‍ താക്കോല്‍ നല്‍കി കൈമാറി.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഓട്ടോയിലെ ആദ്യ യാത്രക്കാരും ജില്ലാ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയുമായിരുന്നു. സെറിബ്രള്‍ പാര്‍സി ബാധിച്ച ഫിദയുടെ മാതാവ് നസ്രിയ ചോക്കാട് ബഡ്സ് സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള ട്രിപ്പുകളും  ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് കെ.എല്‍ 71 കെ 9132 എന്ന ഓട്ടോ സ്വീകരിച്ചത്. മെന്റല്‍ റിട്ടാര്‍ഡേഷന്‍ ബാധിച്ച റെജീനയുടെ മാതാവ് റഹ്മത്ത് നിറമരുതൂരില്‍ ആയിരിക്കും ഇനി കെ.എല്‍ 55 എ എച്ച് 0205 ഇലക്ട്രിക് ഓട്ടോ ഓടിക്കുക. സെറിബ്രല്‍ പാര്‍സി ബാധിച്ച നിതിന്‍ രാജിന്റെ അമ്മ പ്രസീത ഡ്രൈവിംഗ് സ്‌കൂള്‍ ജോലിക്കൊപ്പം രാമനാട്ടുകര പുതുക്കോട് ഇനി കെ.എല്‍ 84 ബി 6039 ഓട്ടോയും ഓടിക്കും.
സാമൂഹ്യനീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതിയിലേക്ക് മൂന്നു പേരെയും തെരഞ്ഞെടുത്തത് ജില്ലാ കലക്ടര്‍ ചെയര്‍പേഴ്സണായ നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ്. ബഡ്സ് സ്‌കൂളുകള്‍, കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ തുടര്‍ സഹകരണം സ്നേഹയാനം ഓട്ടോകള്‍ക്ക് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
മലപ്പുറം  കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം എന്‍.എം മെഹറലി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ട്രെയിനി അസിസ്റ്റന്റ് കളക്ടര്‍ സുമിത്്കുമാര്‍ താക്കൂര്‍, എല്‍എല്‍സി പ്രതിനിധി അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുള്‍ നാസര്‍, സിനില്‍ദാസ്, സീനിയര്‍സൂപ്രണ്ട് സതീദേവി, രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Latest News