കല്‍പറ്റ-31.04 ഗ്രാം എം.ഡി.എം.എയുമായി വയനാട്ടില്‍ രണ്ടു പേര്‍ പിടിയില്‍. തരുവണ വലിയപറമ്പത്ത് അബ്ദുല്‍സലാം(33), കാണിയാമ്പറ്റ കുടുക്കന്‍വീട്ടില്‍ കെ.എം.ഷാനിര്‍(30)എന്നിവരെയാണ് വെള്ളമുണ്ട എസ്.ഐ ടി.രാജീവ്കുമാറും സംഘവും അറസ്റ്റുചെയ്തത്. വ്യഴാഴ്ച രാത്രി 11 ഓടെ തരുവണ കനറ ബാങ്ക് എ.ടി.എം പരിസരത്ത് സംശയാസ്പദമായി കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിന്റെ സീറ്റിനു പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പ്രതികളില്‍ അബ്ദുല്‍സലാം മയക്കുമരുന്നു കേസില്‍ ബംഗളൂരുവില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ഈയിടെ പുറത്തിറങ്ങിയതാണ്. എസ്.സി.പി.ഒ കെ.അനൂപ്, സി.പി.ഒ മാരായ വിപിന്‍ദാസ്, മുഹമ്മദ് നിസാര്‍ എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് വാഹനം പരിശോധിച്ചത്.