ദുബായ് - ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ ഫൈനെസ്റ്റ് സര്‍പ്രൈസ് പ്രമോഷന്‍ നറുക്കെടുപ്പില്‍ മലയാളിക്കു 8 കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം.
12 വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കണ്ണൂര്‍ സ്വദേശി മണി ബാലരാജാ(36)ണ് കോടികള്‍ നേടിയ മലയാളി. ഇദ്ദേഹം കഴിഞ്ഞ മാസം 23ന് ഓണ്‍ലൈനിലൂടെ വാങ്ങിയ 428 സീരീസിലെ 0405 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല് സുഹൃത്തുക്കളുമായാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ 2 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ പങ്കെടുക്കുന്നു.
1999-ല്‍ മില്ലേനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം ഒരു മില്യണ്‍ യു.എസ് ഡോളര്‍ നേടിയ 211-ാമത്തെ ഇന്ത്യന്‍ പൗരനാണ് ബാലരാജ്. ജര്‍മന്‍ പൗരനായ ജര്‍ഗന്‍ അലോയിസ് മഷൗവറിനും 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു.