ബംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ എക്‌സൈസ് തീരുവ 20% വര്‍ദ്ധിപ്പിച്ചു.
തന്റെ 14-ാമത്തെ ബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്.
20% അധിക എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യത്തിന് കര്‍ണാടകയില്‍ വില കൂടും. എക്‌സൈസ് നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷവും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മദ്യത്തിന് വില കുറവാണെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് പ്രധാന തിരഞ്ഞെടുപ്പ് ഉറപ്പുകള്‍ക്കായി പ്രതിവര്‍ഷം 52,000 കോടി ചെലവഴിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് 10 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം, ഗൃഹനാഥയ്ക്ക് 2,000 രൂപ, തൊഴിലില്ലായ്മ വേതനം 3,000 രൂപ എന്നിവയാണ് അഞ്ച് 'ഗ്യാരണ്ടികള്‍'.