ഇസ്ലാമാബാദ്-ഗൈറ്റിന് മീതെ തലയുയര്‍ത്തി നില്‍ക്കുന്ന ഒട്ടകം കൗതുകമായി. സവിശേഷമായ വലുപ്പവും തടിയും കാരണം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഈ ഒട്ടകം. ഒട്ടകം അതിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിലൂടെ അകത്തുകടക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വീടിന്റെ മതിലിനേക്കാള്‍ ഉയരമുള്ള ഇതിന് പ്രായം മൂന്ന് ആണെങ്കിലും പ്രായത്തേക്കാള്‍ തടിയുണ്ട്. മൂന്ന് വയസ്സ് മത്രമാണെന്ന കാര്യം അംഗീകരിക്കാന്‍ സമൂഹ മാധ്യമ ഉപയോക്തക്കള്‍ തയറാല്ല. ഏഴു വയസ്സെങ്കിലും കാണുമെന്നാണ് അവരുടെ അഭിപ്രായം.
— Aml shihata (@AmlShihata) July 5, 2023