തിരുവനന്തപുരം- ചന്ദ്രയാന്‍ 3 വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റിയേക്കും. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന കണ്ടെത്തലിന്റെ പശ്ചാതലത്തിലാണ് വിക്ഷേപണ തിയ്യതി ഒരു ദിവസം ദീര്‍ഘിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം ഐ. എസ്. ആര്‍. ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സാഹചര്യം അനുകൂലമാണെങ്കില്‍ ജൂലൈ 13ന് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുക ഓഗസ്റ്റ് 23 ആയിരുന്നു.
ചന്ദ്രയാന്‍ 3 പേടകത്തിന്റെ വിക്ഷേപ വാഹനമായ എല്‍വിഎം 3ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച്ച രാവിലെ വിക്ഷേപ വാഹനം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി.