Sorry, you need to enable JavaScript to visit this website.

ഈ റൂട്ടുകളില്‍ വന്ദേ ഭാരത്  ടിക്കറ്റ് നിരക്ക് ഉടന്‍ കുറയ്ക്കും

ന്യൂദല്‍ഹി-വന്ദേ ഭാരത് ട്രെയിനുകളുടെ ടിക്കറ്റ് വില കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് നടപടി കൊണ്ടുവരുന്നതെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു. കൂടാതെ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്.ഇന്‍ഡോര്‍ - ഭോപ്പാല്‍, ഭോപ്പാല്‍ - ജബല്‍പൂരി, നാഗ്പൂര്‍ - ബിലാസ്പൂര്‍ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകള്‍ക്കായിരിക്കും നിരക്ക് കുറയ്ക്കുക. ഈ മേഖലകളില്‍ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണിലെ റിപ്പോര്‍ട്ട് അനുസരിച്ച് 29ശതമാനം മാത്രം യാത്രക്കാരാണ് ഇവിടെ യാത്ര ചെയ്തത്.
 

Latest News